മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ്…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ് ​ഗോപി ചോദിച്ചു.

മാധ്യമങ്ങൾക്കുള്ള തീറ്റ മാത്രമാണ് ഇപ്പോഴത്തെ റിപ്പോർട്ടെന്ന് സുരേഷ് ​ഗോപി കുറ്റപ്പെടുത്തി. അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് തന്നോട് ഇക്കാര്യങ്ങൾ ചോദിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് ഇപ്പോൾ. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിഷയം കോടതിയിലുള്ള കാര്യമാണ്, കോടതി ഇതിനുള്ള തീരുമാനമെടുക്കുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

Leave a Reply