സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച്ച യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനും അധിക സര്‍വീസുമായി കൊച്ചി മെട്രോ.
ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കും. നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളില്‍ സർവ്വീസ് ആരംഭിച്ചിരുന്നത്. എന്നാൽ പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി അരമണിക്കൂര്‍ നേരത്തെയാണ് സര്‍വീസ് ആരംഭിക്കുന്നത്.



