ഔഷധമാണെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് കുടിച്ച ഗൃഹനാഥൻ മരിച്ചു. കോട്ടയം മൂലവട്ടത്ത് ആണ് സംഭവം. മുപ്പായിപാടത്ത് വിദ്യാധരൻ(63) എന്നയാളാണ് മരിച്ചത്. ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ പറയുന്നത്.
വീട്ടിൽവെച്ച് ശാരീരിക ബുന്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചിരുന്നു.എന്നാൽ ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്ന് ചികിത്സകൾ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.



