ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഓരാഴ്ചയ്ക്കകം ഹാജരാക്കണം- ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ വനിതാ കമ്മിഷൻ. റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്നാണ് ദേശിയ വനിത കമ്മിഷന്റെ നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന വക്താക്കളായ…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ വനിതാ കമ്മിഷൻ. റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്നാണ് ദേശിയ വനിത കമ്മിഷന്റെ നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതിയും പി ആർ ശിവശങ്കരനും ആണ് പരാതി നൽകിയത്. റിപ്പോർട്ടിൽ വെളിപ്പെടുത്താത്ത പേജുകൾ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം.

290 പേജുകൾ അടങ്ങിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.

Leave a Reply