സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു.
എഴുപുന്ന ഗ്രാമപഞ്ചായത്ത് അര്‍ച്ചന ഭവനത്തില്‍ മല്ലിക(59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സംഭവം. തിരുവാതിര എന്ന സ്വകാര്യബസിന് അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങുകയായിരുന്നു.