ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങള്‍ക്കിടെ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഒടുവിൽ നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്തുവച്ച് ഇന്ന് ഇച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക.…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഒടുവിൽ നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്തുവച്ച് ഇന്ന് ഇച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങൾക്കിടെ ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.

ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ടിനെ കുറിച്ച് അമ്മ പ്രതികരിക്കാതിരുന്നത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖാണ് മാധ്യമങ്ങളെ കണ്ടത്. പിന്നാലെ ലൈം​ഗിക പീഡന ആരോപണം നേരിട്ട നടൻ സെക്രട്ടറി സ്ഥാനം രാജിവച്ചു.

Leave a Reply