ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില്‍ സെൻട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (സിബിഐ) സന്ദീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 9 ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് ഘോഷിൻ്റെ പ്രവർത്തനങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. തുടർന്ന് അദ്ദേഹം ആർജി കറിൽ നിന്ന് രാജിവച്ചെങ്കിലും നാല് മണിക്കൂറിനുള്ളിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തെ നാഷണൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി തിരിച്ചെടുത്തിരുന്നു.
ആർ ജി കറിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയുടെ പരാതിയിലായിരുന്നു സാമ്പത്തിക തിരിമറിയില്‍ സന്ദീപിനെതിരെ അന്വേഷണം ആരംഭിച്ചത്.



