സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത് എന്ന് ആണ് ആരോപണം. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിൽ എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.



