ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു, സിദ്ധരാമയ്യക്കെതിരെ ഗവർണർ റിപ്പോർട്ട് നൽകി

സിദ്ധരാമയ്യക്കെതിരെ ഗവർണർ റിപ്പോർട്ട് നൽകി. മൈസൂരു നഗര വികസന അതോറിറ്റി ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.…

സിദ്ധരാമയ്യക്കെതിരെ ഗവർണർ റിപ്പോർട്ട് നൽകി. മൈസൂരു നഗര വികസന അതോറിറ്റി ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഗവർണറുടെ പുതിയ നീക്കം.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം ഉള്‍പ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകള്‍ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

Leave a Reply