ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ച് സൈന്യം. എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു. അതിർത്തിയിലെ നൗഷേര സെക്ടറിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിട്ടാണ് ഏറ്റുമുട്ടൽ നടന്നത്.
ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയും നൗഷേര സെക്ടറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സെപ്തംബർ 3 ന് ഒരു സംഘം ഭീകരർ സൈന്യത്തിന് നേരെ തിരച്ചിലിനിടെ വെടിയുതിർക്കുകയും പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നുഴഞ്ഞുകയറ്റ ശ്രമവും ഏറ്റുമുട്ടലുകളും



