മലപ്പുറത്ത് എസ് പി യെ അടക്കം ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയത് പി വി അൻവറും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പാണോ എന്ന് സംശയം. അൻവറിന്റെ അനിഷ്ടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാറ്റിയിട്ടും ആരോപണം നേരിടുന്ന എ ഡി ജി പി അജിത്കുമാറിന് ഇപ്പോളും സർക്കാർ സംരക്ഷിക്കുകയാണ്. പോലീസ് സർക്കാർ എസ്.പിയെയും 16 ഡിവൈഎസ്പിമാരെയും അടക്കം കൂട്ട സ്ഥലമാറ്റമാണ് നടത്തിയിരുന്നത്.
കൂട്ടസ്ഥലംമാറ്റിയവർ അത്രയും അൻവറിന്റെ അനിഷ്ടത്തിന് ഇര ആയവരാണ്. ജില്ലാ പോലീസ് മേധാവി ആയ എസ് ശശിധരനെതിരെ പിവി അൻവറിനുള്ളത് താരതമ്യേന കുറഞ്ഞ പരാതി മാത്രമായിരുന്നു.തന്‍റെ പാർക്കിലെ ടൺകണക്കിന് ഭാരമുള്ള ഇരുമ്പ് റോപ്പ് രാത്രിയിൽ സംഘടിതമായി മോഷണം പോയതിൽ പരാതി നൽകിയിട്ടും അന്വേഷിക്കാൻ പോലീസ് തയ്യാറിയില്ലെന്നാണ് എസ്.പി ക്ക് എതിരായ പരാതി
പോലീസ് ക്വാർട്ടേഴ്സിൽ മരം മുറി നേരിട്ട് പരിശോധിക്കാൻ എത്തിയ അൻവറിനെ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പോലീസ് തടഞ്ഞതും എസ് ശശിധരനോടുള്ള അൻവറിന്‍റെ അനിഷ്ടത്തിന് കാരമായിരുന്നു. അന്ന് ക്യാമ്പ് ഓഫീസിന് മുന്നിൽ ഒറ്റയാൻ സമരം ചെയ്തിട്ടും നടപടിയെടുക്കാതിരുന്ന സർക്കാർ ഇപ്പോൾ എസ്.പിയെ അടക്കം എല്ലാവരെയും സ്ഥലം മാറ്റി. അപ്പോഴും എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കാതെ സർക്കാർ സംരക്ഷിച്ചു നിർത്തുന്നതെന്തിനെന്നതാണ് ചോദ്യം. ബിനോയ് വിശ്വമടക്കമുള്ളവ ർ പരസ്യപ്രതികരണം നടത്തിയിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും മൗനം മാത്രമാണ് ഉണ്ടായത് ,



