വയനാട് ഉരുൾപൊട്ടലിൽ സ്വന്തക്കാരെ നഷ്ട്ടപെട്ട  ശ്രുതിക്ക് വാഹനാപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്നു പ്രതിശ്രുത വരന്റെ നില ഗുരുതരം 

വയനാട് വെള്ളാരം കുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ജെൻസനെ  ഇപ്പോൾ കണ്ണീരോടു പ്രാർത്ഥനയിലാണ് വയനാട്, വയനാട് ദുരന്തത്തിൽ സ്വന്തക്കാരെ മുഴുവൻ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആണ് ജെൻസൻ, ഇരുവരും സഞ്ചരിച്ചിരുന്നു…

വയനാട് വെള്ളാരം കുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ജെൻസനെ  ഇപ്പോൾ കണ്ണീരോടു പ്രാർത്ഥനയിലാണ് വയനാട്, വയനാട് ദുരന്തത്തിൽ സ്വന്തക്കാരെ മുഴുവൻ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആണ് ജെൻസൻ, ഇരുവരും സഞ്ചരിച്ചിരുന്നു വാൻ ബസുമായി കൂട്ടിയിടിച്ചാണ് ഈ അപകടം ഉണ്ടായത്.

ഇപ്പോൾ ജെന്‍സന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ജെൻസന്റെ  തലയിലും, മൂക്കിലും രക്തസ്രാവംഅതിന് തുടർന്നാണ് ജെൻസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇടിയുടെ ആഘാതത്തിൽ ജെൻസന്റെ തലച്ചോറിനും പരുക്കേറ്റിട്ടുണ്ട്. ശ്രുതിയും ജെൻസനും അടക്കം 9 പേർക്കാണ് പരുക്ക് സംഭവിച്ചിരിക്കുന്നത്, എന്നാൽ ജെൻസന്റെ  നില ഗുരുതരമാണ് .

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയേയും അടക്കം ഒന്‍പത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് അന്ന് നഷ്ട്ടമായത്, ശ്രുതി ഇപ്പോൾ കൽപ്പറ്റയിലെ ഒരു ബന്ധുവീട്ടിൽ ആയിരുന്നു താമസം.

Leave a Reply