അൻവർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്ന് എം വി ഗോവിന്ദൻ 

പി വി അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ ഡി ജെ പി യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അൻവർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളിലും അന്വേഷണ0  നടത്തുമെന്നും സി പി എം സംസ്ഥാന…

പി വി അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ ഡി ജെ പി യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അൻവർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളിലും അന്വേഷണ0  നടത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഈ കാര്യത്തിൽ നയപരമായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എ ഡി ജി പി അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണ൦ നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും ആ റിപ്പോർട്ട് പ്രകാരം നടപടിയുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്തിരുന്നുവെന്നും എം വി ഗോവിന്ദൻ  കൂട്ടിചേർത്തു. സർക്കാർ ആരെയും സംരക്ഷിക്കില്ലന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞിരുന്നു. സർക്കാരിലോ ,അല്ലെങ്കിൽ സി പി എമ്മിലോ ഇതിനെതിരായ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

Leave a Reply