അമേരിക്കൻ സന്ദര്‍ശനത്തിനിടെ രാഹുൽ ഗാന്ധി നടത്തുന്ന ആർ എസ് എസ് , മോദി വിരുദ്ധ പ്രസംഗങ്ങൾ വളരെ വലിയ രീതിയിലാണ് ബി ജെ പി യെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഈ കാര്യത്തിൽ അമിത് ഷാ പ്രതികരിച്ചിരുന്നു, രാഹുൽ ഗാന്ധി വിദേശത്ത് പോയാൽ ഇന്ത്യയെ അപമാനിക്കുന്നത് ഇപ്പോൾ പുതുമയുള്ള കാര്യമല്ല എന്നാ അമിത് ഷാ പ്രതികരിച്ചത്. ഇപ്പോൾ അത് കൂടാതെ അമേരിക്കൻ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മിനസോട്ടയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗവുമായ ഇല്‍ഹാന്‍ ഒമറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ച ബിജെപി വൻ വിവാദമാക്കിയിരിക്കുകയാണ്.
രാഹുൽ ഗാന്ധി ഇൽഹാൻ കൂടിക്കാഴ്ച്ച കടുത്ത ഇന്ത്യൻ വിരുദ്ധം തന്നെയാണ് എന്നാണ് ബി ജെ പി വിമർശിക്കുന്നത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വിവേചനത്തിനിരയാവുന്നു എന്ന കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആളാണ് ഇല്‍ഹാന്‍ ഒമര്‍. കേന്ദ്രസർക്കിനെതിരെയും ബിജെപിക്കെതിരെയും ,2019 മുതൽ ഇല്‍ഹാന്‍ ഒമര്‍ ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.ആ കാരണങ്ങൾ തന്നെയാണ് ബി ജെ പി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതും.
സൊമാലിയന്‍ വംശജയായ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതയാണ് ഇല്‍ഹാന്‍ ഒമര്‍. 2019ലായിരുന്നു ഇന്ത്യക്കെതിരായ ഇല്‍ഹാന്‍ ഒമറിന്റെ ആദ്യ വിമര്‍ശനം. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിന്റെ ഭാഗമാണിതെന്ന് വിമര്‍ശിച്ചു. 2022 ജൂണില്‍ ഇല്‍ഹാന്‍ ഒമര്‍ പാകിസ്ഥാൻ സന്ദർശിച്ചു. അന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അടക്കമുള്ള നേതാക്കളെ സന്ദര്‍ശിച്ച അവർ പാക് അധീന കശ്മീരില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ അവർ ഇന്ത്യയുടെ കണ്ണിലെ കരടായി



