ശ്രുതിയുടെ ഇരു കാലുകളുടെയും സർജറി കഴിഞ്ഞു; ശ്രുതി ഇപ്പോളും ഹോസ്‌പിറ്റലിൽ  തുടരുന്നു 

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ട്ടപ്പെട്ട ശ്രുതി ക്ക്  ഏക ആശ്രയം പ്രതിശ്രുത വരൻ ജെൻസനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ജെൻസൻ മരിച്ചിരുന്നു. ചൊവ്വാഴ്ച ഉണ്ടായ ഈ അപകടത്തിൽ ശ്രുതിയുടെ രണ്ടു…

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ട്ടപ്പെട്ട ശ്രുതി ക്ക്  ഏക ആശ്രയം പ്രതിശ്രുത വരൻ ജെൻസനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ജെൻസൻ മരിച്ചിരുന്നു. ചൊവ്വാഴ്ച ഉണ്ടായ ഈ അപകടത്തിൽ ശ്രുതിയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആരോഗ്യ സ്ഥിതി സാധാരണ നിലയിലായതിനാൽ ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്.

വെള്ളാരംകുന്നിൽ അപകടത്തിൽ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരെയും നഷ്ടമായ ശ്രുതി ആ വലിയ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയത് ജെൻസൻ നൽകിയ കരുതലിന്റെ കരുത്തിലായിരുന്നു.ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസന്റെ ജീവൻ കവർന്ന ദുരന്തവും എത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ജെൻസൺ ഓടിച്ചിരുന്ന വാൻ ബസ്സുമായി കൂട്ടിയിടിച്ചത്

Leave a Reply