പ്രതിമാസ വൈദ്യുതിബിൽ ഉടൻ നടപ്പിലാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി; ഇത് ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ആണ് ഈ പുതിയ രീതി ആവിഷ്കരിക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതുപോലെ ഈ കാര്യം റെഗുലേറ്ററി കമ്മീഷനെ മുൻപാകെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ രീതി ആദ്യം വൻകിട ഉപഭോക്താക്കളിൽ ആയിരിക്കും നടപ്പിലാക്കുക.
അത് വിജയിച്ചാൽ മാത്രമേ സമ്പൂർണ്ണ പ്രതിമാസ ബില്ലിലേക്ക് പോകൂ എന്നും മന്ത്രി അറിയിച്ചു. ഉപഭോക്താക്കൾക്ക് തന്നെ സ്മാർട്ട് മീറ്ററിലൂടെ മീറ്റർ റീഡ് ചെയ്യാൻ ആവും, മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടിവരില്ല. ഈ പ്രതിമാസ ബില്ലിംഗ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും വൈദ്യുതി മന്ത്രി കൂട്ടിച്ചേർത്തു



