തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിലപാട് തള്ളി പകരം ജുഡീഷ്ണൽ അന്വേഷണം മതിയെന്ന് കെ മുരളീധരൻ, മുഖ്യമന്ത്രിയുടെ ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി യെ ജയിപ്പിക്കാനാണ് അന്ന് പൂരം അലങ്കോലപ്പെടുത്തിയത്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ നേട്ടം ഉണ്ടായത് കേന്ദ്രത്തിനാണ് കെ മുരളീധരൻ പറഞ്ഞു.
അതിനാൽ ജുഡിഷ്യൽ അന്വേഷണം നടന്നാൽ മാത്രമേ ഇതിന്റെ സത്യം പുറത്തുവരൂ ,അന്വേഷണം ആവശ്യപ്പെട്ടിട്ട് നാളുകൾ ആയിട്ടും ഇതുവരെയും ഒരു മറുപടിയും ഉണ്ടായിട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പറയുന്നത് അവരോട് അന്വേഷണത്തിൻ്റെ ഭാഗമായി ചില ചോദ്യങ്ങൾ ചോദിച്ചു എന്നാണ്.
ഇപ്പോൾ അന്വേഷണമേ നടക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ പോലും ഞെട്ടി കെ മുരളീധരൻ പറഞ്ഞു.അന്വേഷണമെന്ന ഡി.ജി.പിയുടെ നീക്കം എ.ഡി.ജി.പി തകർത്തു എന്ന് കെ. മുരളീധരൻ ആരോപിച്ചു.



