എ ഡി ജി പി ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ പി വി അൻവറിനെ പൂർണമായി തള്ളിക്കളഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ, പരാതി ഉണ്ടായിരുന്നെങ്കിൽ പാർട്ടിയുടെയോ മന്ത്രിയുടെയോ സ്രെദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എം എൽ എ നിലയിൽ അൻവർ ചെയ്‌യേണ്ടത്, മന്ത്രി വെളിപ്പെടുത്തി. ആദ്യ ദിവസത്തെ വാർത്താസമ്മേളനം കഴിഞ്ഞപ്പോൾ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളച്ചപ്പോൾ അൻവർ മറുപടി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ തിരിച്ചു അൻവർ ബന്ധപെട്ടതുമില്ല. അതുപോലെ രണ്ടാം ദിവിസംവും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് ശ്രമിച്ചില്ല , എന്നാൽ മൂന്നാം ദിവസം അൻവർ മാധ്യമങ്ങളെ വിളിച്ചുകൂട്ടി കാണുകയായിരുന്നു.
അതിന് ശേഷമാണ് അൻവർ എന്നെ വന്ന് കണ്ടത്.പിന്നീട് 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോണ്‍ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയില്‍ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. എന്നും മന്ത്രി തുറന്നടിച്ചു കൂടാതെ അൻവർ പരസ്യ പ്രതികരണം ഇനിയും തുടർന്നാൽ ഞാൻ മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ശരിക്കും മന്ത്രി എ ഡി ജി പി യെ സംരക്ഷിച്ചു



