സിനിമക്ക് വേണ്ടി മന്ത്രി സ്ഥാനം പോകുന്നതിൽ സന്തോഷം; സുരേഷ് ഗോപിയുടെ ഈ വാക്കുകളോടെ പ്രതികരിച്ചുകൊണ്ട് ഫാസിൽ 

സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക്‌ പറ്റില്ല. അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും സിനിമയിൽ അഭിനയിച്ചതുകൊണ്ട് കേന്ദ്ര മന്ത്രി സ്ഥാനം പോകുന്നതിൽ സന്തോഷമേയുള്ളുവെന്നും  അടുത്തിടെയാണ് കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി വ്യക്തമാക്കിയത്. ആ പത്ര വാർത്ത കണ്ട്…

സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക്‌ പറ്റില്ല. അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും സിനിമയിൽ അഭിനയിച്ചതുകൊണ്ട് കേന്ദ്ര മന്ത്രി സ്ഥാനം പോകുന്നതിൽ സന്തോഷമേയുള്ളുവെന്നും  അടുത്തിടെയാണ് കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി വ്യക്തമാക്കിയത്. ആ പത്ര വാർത്ത കണ്ട് കൊണ്ട് സംവിധായകൻ ഫാസിൽ സുരേഷ്ഗോപിയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. കേന്ദ്ര മന്ത്രിയെന്നോ സുരേഷ് ഗോപിയെന്നോ നേതാവേ എന്നോ ഒന്നും വിളിക്കുന്നില്ല ഞാൻ സുരേഷേ എന്ന് വിളിക്കുന്നു, ഫാസിൽ പറയുന്നു.

കേന്ദ്ര മന്ത്രിയെന്നോ ,സുരേഷ് ഗോപിയെന്നോ ,നേതാവേ എന്നോ ഒന്നും വിളിക്കുന്നില്ല ഞാൻ സുരേഷേ എന്ന് വിളിക്കുന്നു,മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയുടെ പ്രകടനത്തെപറ്റിയും ഫാസിൽ സംസാരിക്കുന്നുണ്ട്. 31 വര്ഷം മുൻപ് റിലീസ് ചെയ്ത മണിച്ചിത്രതാഴിലെ മോഹൻലാലിൻറെ യും ശോഭനയുടെയും അഭിനയം ജ്വലിച്ചത് സുരേഷ് ഗോപി എന്ന നടന്റെ പ്രതികരണങ്ങളിലൂടെയാണ്, അത്തരത്തിൽ സുരേഷ് ഗോപി എന്ന നടൻ വളർന്നുകൊണ്ടിരിക്കുകയാണെന്നും അമിതാഭ് ബച്ചനെപ്പോലെ സുരേഷ്‌ഗോപി കാലാകാലങ്ങളായി മലയാള സിനിമയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യകതിയാണ് താനെന്നും ഫാസിൽ വ്യക്തമാക്കി.

അഭിനയത്തോടുള്ള പാഷൻ കൊണ്ട് ദൈവ കൃപയാൽ ഇപ്പോൾ കിട്ടിയിരിക്കുന്ന കേന്ദ്ര മന്ത്രി സ്ഥാനത്തിന് ഒരു കോട്ടവും വരാതെ സൂക്ഷിക്കുക എന്നൊരു കടമയും സുരേഷ് ഗോപിക്കുണ്ടെന്നും ഫാസിൽ കൂട്ടിച്ചേർത്തു. തൃശൂർ കാർ ജയിപ്പിച്ച് വിട്ടത് ബിജെപി ക്കാരാണെന്നോ യുഡിഎഫ് കാരനെന്നോ എൽഡിഎഫ് കാരനെന്നോ എന്നൊന്നും ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ നോക്കിയിട്ടല്ലയെന്നും സുരേഷ് ഗോപിയിൽ അവർ ഒരു ഭാരതീയനെയാണ് കണ്ടതെന്നും അതുകൊണ്ട് അവരെ മാനിക്കണമെന്നും അതുകൊണ്ട് സിനിമയും രാഷ്ട്രീയവും വേണമെന്നും ഫാസിൽ വ്യകതമാക്കുന്നുണ്ട്.

Leave a Reply