ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ പഴഞ്ചൊല്ലുകൾ നൽകാമോ? മുഖ്യ മന്ത്രിയെ പരിഹസിച്ചുകൊണ്ട് വി ടി ബൽറാമിന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു 

ഇന്ന് രാവിലെ 11 മണിക്ക് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചുകൂട്ടിയത്, വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം  തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രെദ്ധ നേടുകയാണ്.…

ഇന്ന് രാവിലെ 11 മണിക്ക് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചുകൂട്ടിയത്, വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം  തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രെദ്ധ നേടുകയാണ്. ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ?’ എന്ന ചോദ്യവുമായി വിടി ബൽറാം പോസ്റ്റ് പങ്കുവെച്ചത്.

തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടി അർജന്റാണ് എന്ന തലക്കെട്ടിൽ പത്ത് പഴഞ്ചൊല്ലുകളും ബൽറാം പങ്കുവെച്ചിട്ടുണ്ട്

1. അപ്പം തിന്നാൽ മതി കുഴിയെണ്ണണ്ട
2. ആടറിയുമോ അങ്ങാടി വാണിഭം
3. ആകെ നനഞ്ഞാൽ കുളിരില്ല
4. അക്കരെ ചെല്ലണം, തോണിയും മുങ്ങണം
5. അങ്ങാടിയിൽ തോറ്റാൽ അമ്മയോട്
6. അടി തെറ്റിയാൽ ആനയും വീഴും
7. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത്
8. അത്താഴം മുടക്കാൻ നീർക്കോലി മതി
9. അമ്മക്ക് പ്രാണവേദന മകൾക്ക് വീണവായന
10. അരമന രഹസ്യം അങ്ങാടിപ്പാട്ട് ,

ഇങ്ങനെ തുടങ്ങിയ ചില ഉദാഹരണമാണ് ബൽറാം സൂചിപ്പിച്ചിരിക്കുന്നത്.മധ്യമങ്ങളെ കാണുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പഴഞ്ചോല്ലുകൾ പറയാറുള്ളത് പതിവാണ്. ഇതിനെ പരിഹസിക്കുന്ന തരത്തിലാണ് വിടി ബൽറാമിന്റെ പോസ്റ്റ്.

 

Leave a Reply