മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറിന്റെ ഒപ്പം; മന്ത്രിയെ വിമർശിച്ചുകൊണ്ട്, കെ മുരളീധരൻ 

മുഖ്യ മന്ത്രി പിണറായി വിജയനെ വിമർശിച്ചു കൊണ്ട് കെ മുരളീധരൻ , മന്ത്രി സംഘപരിവാറിന്റെ ഒപ്പം , തെറ്റുകാർക്കൊപ്പം , കെ മുരളീധരൻ പ്രതികരിച്ചു. സിപിഐയുടെ നിലപാട് ഇനി എന്താണെന്ന് അറിയാൻ‌ താത്പര്യം ഉണ്ടെന്നും…

മുഖ്യ മന്ത്രി പിണറായി വിജയനെ വിമർശിച്ചു കൊണ്ട് കെ മുരളീധരൻ , മന്ത്രി സംഘപരിവാറിന്റെ ഒപ്പം , തെറ്റുകാർക്കൊപ്പം , കെ മുരളീധരൻ പ്രതികരിച്ചു. സിപിഐയുടെ നിലപാട് ഇനി എന്താണെന്ന് അറിയാൻ‌ താത്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഒന്നുകിൽ സിപിഐ വാചക കസർത്ത് നിർത്തി മുഖ്യമന്ത്രിയുടെ അടിമയായി കഴിയുകയാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം അട്ടിമറിയെക്കുറിച്ച് 24ന് റിപ്പോർ‌ട്ട് വരുമെന്ന് പറയുന്നു. എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ആരും അം​ഗീകരിക്കില്ല. ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം. അല്ലാതെ ഒരു അന്വേഷണത്തോടും യുഡിഎഫ് സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

അതേസമയം എ ഡി ജി പി ക്കെതിരെ, പി വി അൻവർ പറഞ്ഞ ആരോപണങ്ങൾ തള്ളിയിരുന്നു ഇന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി, പരാതി ഉണ്ടായിരുന്നെങ്കിൽ പാർട്ടിയുടെയോ  മന്ത്രിയുടെയോ സ്രെദ്ധയിൽ പെടുത്തുകയായിരുന്നു  ഇടതുപക്ഷ എം എൽ എ നിലയിൽ    അൻവർ ചെയ്‌യേണ്ടത്, മന്ത്രി വെളിപ്പെടുത്തി.

Leave a Reply