തന്റെ ഫേസ് ബുക്കിലെ കവർ ചിത്രം മാറ്റി എം എൽ എ പി വി അൻവർ, തന്റെ ആദ്യ കവർ ഫോട്ടോ മുഖ്യ മന്ത്രി പിണറായി വിജയനൊപ്പം വേദിയിലേക്ക് കടന്നു വരുന്ന അൻവറിന്റെ ചിത്രമായിരുന്നു, എന്നാൽ ഇപ്പോൾ ആ ചിത്രം മാറ്റി പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോയാണ് ഇപ്പോൾ കവർ ചിത്രമാക്കിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ജനങ്ങളോടൊപ്പം ഇടപഴകുന്ന ചിത്രം അൻവർ ചേർത്തത്.
പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോളും കുറ്റാരോപിതർ സ്ഥാനത്ത് തുരുന്നതിൽ വിഷമം ഉണ്ടെന്നും അൻവർ പറയുന്നു. തന്റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകും. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല.
പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും. ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നു, പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത് എന്നാണ് അൻവർ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്.



