തൃശൂർ പൂരം കലക്കലുമായി ബന്ധപെട്ടു എ ഡി ജി പി അജിത്കുമാർ തയ്യാറക്കിയ അന്വേഷണ റിപ്പോർട്ടിനെ പരിഹസിച്ചുകൊണ്ട് കെ മുരളീധരൻ. ഈ കുറ്റം ചെയ്യ്ത ആൾ തന്നെയല്ലേ ഇങ്ങനൊരു റിപ്പോർട്ട് നൽകിയത്. തിരുവമ്പാടി കൃഷ്ണനും, പാറമേക്കാവ് ഭഗവതിയും ചേർന്നാണ് പൂരം കലക്കിയതെന്ന് എഴുതാഞ്ഞത് നമ്മളുടെ ഭാഗ്യം റിപ്പോർട്ടിനെ പരിഹസിച്ചുകൊണ്ട് കെ മുരളീധരൻ പറഞ്ഞു.
പിണറായി വിജയൻ സ്വന്തം മുന്നണിക്ക് പോലും ലഭിക്കേണ്ട വോട്ടുകൾ അട്ടിമറിച്ചു, അടുത്ത തവണത്തെ സ്ഥാനാർഥി പി ശശി ആയിരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പി ശശിയും, അജിത്കുമാറും പിണറായി വിജയന്റെ രണ്ടു കവച കുണ്ഡലങ്ങൾ ആണ്. ഇനിയും ബിനോയ് വിശ്വം വാളെടുത്തു ഉറഞ്ഞാലും പിണറായി തന്റെ രണ്ടു കവച കുണ്ഡലങ്ങൾ നല്കാൻ തയ്യാറാകില്ല. ശശിയും, അജിത്തും പോയാൽ പിന്നെ പിണറായി രാജി കൊടുത്താൽ മതി.
സത്യത്തിൽ അൻവർ കോൺഗ്രസ് ആണെന്ന് ഇപ്പോളാണ് അറിഞ്ഞത്, രാഹുലിനെതിരെ അൻവറിനെ കൊണ്ട് പറയിപ്പിച്ചത് പിണറായി വിജയൻ ആണ്,ഈ പരിപ്പൊന്നും ഇനിയും കേരളത്തിൽ വേവില്ല. യു ഡി എഫിനെ സംബന്ധിച്ചു പരാജയ കാരണത്തിന്റെ ഒന്ന് തന്നെയാണ് പൂരം കലക്കൽ എന്നും മുരളീധരൻ പറയുന്നു.



