നിഖില കുറച്ച് ഓവറാണ്, അഹങ്കാരം, തറുതല പറച്ചിൽ കൂടുന്നു ; നടിയെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി

സോഷ്യല്‍ മീഡിയയിൽ കൂടി പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്കിടെ നടി നിഖില വിമലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നടി ഐശ്വര്യ ലക്ഷ്മി. അഭിമുഖങ്ങളിലെ നിഖിലയുടെ കുറിക്കു കൊള്ളുന്ന മറുപടികളുടെ പേരിലാണ് താരം വിമര്‍ശനങ്ങള്‍ നേരിടുന്നത്. നിഖിലയ്ക്ക് അഹങ്കാരമാണെന്നും…

സോഷ്യല്‍ മീഡിയയിൽ കൂടി പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്കിടെ നടി നിഖില വിമലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നടി ഐശ്വര്യ ലക്ഷ്മി. അഭിമുഖങ്ങളിലെ നിഖിലയുടെ കുറിക്കു കൊള്ളുന്ന മറുപടികളുടെ പേരിലാണ് താരം വിമര്‍ശനങ്ങള്‍ നേരിടുന്നത്. നിഖിലയ്ക്ക് അഹങ്കാരമാണെന്നും മാന്യമായി മറുപടി നല്‍കാതെ തറുതല പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണവും. ‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ  പ്രതികരിച്ചത്. അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്‌നമാണ് നിഖില വിമലിനോടുള്ള എതിര്‍പ്പിന് കാരണം എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ വിലയിരുത്തല്‍

അവൾ തന്റെ മനസിലുള്ളതു പോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ചു തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്‌നിംഗ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചത് തന്നെ നീ നല്‍കുന്നുണ്ട്.” എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്

Leave a Reply