തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം: ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതെന്നും സ്വീകാര്യമല്ല ; പി. കെ. കുഞ്ഞാലിക്കുട്ടി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതെന്നും സ്വീകാര്യമല്ലല്ലെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. പൂരം കലക്കിയെന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്​. അതിനാൽ അത്​ തങ്ങൾ വിടാൻ ശ്രമിക്കുന്നില്ല. അൻവർ മാത്രമല്ല, വി.എസ്​. സുനിൽകുമാറടക്കം…

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതെന്നും സ്വീകാര്യമല്ലല്ലെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. പൂരം കലക്കിയെന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്​. അതിനാൽ അത്​ തങ്ങൾ വിടാൻ ശ്രമിക്കുന്നില്ല.

അൻവർ മാത്രമല്ല, വി.എസ്​. സുനിൽകുമാറടക്കം ഭരണകക്ഷി നേതാക്കൾ ഈ ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അത്​ ഗൗരവമുള്ള കാര്യമാണ്​. പൊലീസിന്‍റെ അന്വേഷണം ഒരിക്കലും സ്വീകാര്യമല്ല. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത്തിനു പിന്നിൽ ഉള്ള സത്യാവസ്ഥ എന്താണന്ന് ജനങ്ങൾ മനസിലാക്കണം.

ഒരു എ.ഡി.ജി.പി ഇടപെട്ടില്ല എന്നതു മാത്രമല്ല, പൊലീസ്​ സംവിധാനമാണ്​ അവിടടെ പരാജ​യപ്പെട്ടിരിക്കുന്നത്​.
ഇതിനെതിരെ പ്രതിപക്ഷം പൊതുജനങ്ങൾക്കിടയിൽ ശക്​തമായ കാമ്പയിൻ സംഘടിപ്പിക്കുമെന്നും​ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

Leave a Reply