പൂരം അലങ്കോലപ്പെടുത്തിയതിൽ എ ഡി  ജി പി യുടെ റിപ്പോർട്ട് തള്ളി സർക്കാർ; വീണ്ടും അന്വേഷണം 

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ എ ഡി ജി പി നൽകിയ അന്വേഷണ റിപ്പോർട്ട് സർക്കാർ തള്ളി. ഈ കേസിൽ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. കൂടാതെ എ ഡി ജി പി ക്കെതിരെയും…

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ എ ഡി ജി പി നൽകിയ അന്വേഷണ റിപ്പോർട്ട് സർക്കാർ തള്ളി. ഈ കേസിൽ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. കൂടാതെ എ ഡി ജി പി ക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡി ജി പി ഉന്നയിച്ച കാര്യങ്ങളിൽ ആണ് അന്വേഷണ ശുപാർശ.

പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്ന് ഡിജിപി ശുപാർശ നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി ശുപാർശ നൽകിയിരിക്കുന്നത്. എ ഡി ജി പി നൽകിയ റിപ്പോർട്ടിൽ ദേവസ്വങ്ങൾക്ക് എതിരേയും പരമാർശം ഉണ്ടായിരുന്നു.

സർക്കാരിന് ഡിജിപി റിപ്പോർട്ട് കൈമാറിയപ്പോൾ വിയോജന കുറിപ്പ് സമർപ്പിച്ചിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. എഡിജിപിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിലും അന്വേഷണം വരും. എഡിജിപി കൂടി പ്രതിസ്ഥാനത്തേക്ക് എത്തുന്നതോടെ ഡിജിപി തലത്തിൽ അന്വേഷണം വേണമെന്നാണ് ശുപാർശ.

 

Leave a Reply