പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത് എന്ന് പറഞ്ഞുകൊണ്ടാണ് നടൻ തന്റെ ഫേസ് ബൂക്കിലൂടെ വിമർശന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശ്രീമാൻ P V അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രക്ക് ബോധമില്ലാത്തവരല്ല, കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു. പിന്നെയല്ലേ പുത്തൻ വീട്. മിസ്റ്റർ പി വി അൻവർ ,,, താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ. യുവതി യുവാക്കളെ ,, ഇദ്ദേഹത്തെ നമ്പരുത്… നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ ,, ജയ് ഹിന്ദ് എന്നാണ് വിനായകൻ തന്റെ ഫേസ് ബുക്കിൽ കുറിച്ചത്.





