നടൻ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുക. 62 മത്ത് കേസ് ആയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യ്തിരിക്കുന്നത്. അഭിഭാഷകന് മുകുള്‍ റോഹ്തകിയാണ് നടൻ സിദ്ധിഖിന് വേണ്ടി ഹാജരാകുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിന് കൂടി കാഴ്ച നടത്തും.
കൂടതെ നടൻ സിദ്ധിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിന് ജോസഫ് നാളെ ഡല്‍ഹിയില്‍ എത്തും. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ആണ് തീരുമാനം. രഞ്ജിത് കുമാറിനെ കൂടാതെ സീനിയർ അഭിഭാഷകരായ ഒരു വനിതഅഭിഭാഷകയും കൂടി സുപ്രീം കോടതിയിൽ ഹാജരാക്കാൻ ആലോചിക്കുന്നണ്ടെന്ന് ചില സൂചനകൾ ഉണ്ട്. എന്നാൽ ഒളിവിൽ പോയ നടനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
അതേസമയം ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. ബലാത്സംഗ പരാതിയിൽ നൽകിയ ജാമ്യാപേക്ഷ ഗുരുതര ആരോപണങ്ങളാണ് സിദ്ധിഖ് ഉന്നയിക്കുന്നത്.



