സി പി എമ്മിനോട് യുദ്ധം പ്രഖ്യാപിച്ചു പി വി അൻവർ; ഇനിയും സ്വതന്ത്ര പടയൊരുക്കം 

വർഷങ്ങളായി സി പി എമ്മിനോട് ചേർന്ന് നിൽക്കുന്ന സ്വതന്ത്രർ നടത്തുന്ന പടയൊരുക്കം മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമോ. ഇപ്പോൾ സി പി എമ്മിനോട് യുദ്ധപ്രഖ്യാപനം നടത്തി പി വി അൻവർ പാർട്ടി രൂപീകരിക്കുമെന്ന് സൂചന…

വർഷങ്ങളായി സി പി എമ്മിനോട് ചേർന്ന് നിൽക്കുന്ന സ്വതന്ത്രർ നടത്തുന്ന പടയൊരുക്കം മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമോ. ഇപ്പോൾ സി പി എമ്മിനോട് യുദ്ധപ്രഖ്യാപനം നടത്തി പി വി അൻവർ പാർട്ടി രൂപീകരിക്കുമെന്ന് സൂചന നൽകിയതോടെ അത്തരമൊരു ചർച്ച സജീവമായി തുടരുകയാണ്. ലീഗിനോട് പിണങ്ങി ഇടത് ചേരിയിലെത്തിയ സി പി എം സ്വതന്ത്രരായി നിലകൊള്ളുന്നവർ അൻവറുമായി കൈകോർക്കുമോ എന്നാണ് അറിയേണ്ടത്.

ലീഗിൽ നിന്നെത്തി സിപിഎമ്മുമായി സഹകരിക്കുന്ന നേതാക്കളുടെ പൊതുവേദി രൂപീകരിക്കാൻ നേരത്തേ ശ്രമം നടന്നിരുന്നെങ്കിലും മുന്നോട്ടുപോയില്ല. ഇനിയും ഇപ്പോളത്തെ സാഹചര്യത്തിൽ അത്തരം കൂട്ടായ്മാ ഉണ്ടാകാൻ സാധ്യത ഉണ്ടാകുമോ എന്നാണ് ആശങ്ക. ആദ്യം പൊതുകൂട്ടായ്മ, പിന്നീട് രാഷ്ട്രീയപാർട്ടി എന്ന രീതിയിൽ ചുവടുവയ്ക്കാനാകും അൻവറിന്റെ ശ്രമം. സിപിഎമ്മിൽ പഴയ പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം മലബാറിലെ പാർട്ടി സ്വതന്ത്രർക്കുണ്ട്.

എഡിജിപി അജിത്കുമാറിനും പൊലീസിനുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളോടു യോജിപ്പാണെന്നു കെ.ടി.ജലീൽ എംഎൽഎ വ്യക്തമാക്കി കഴിഞ്ഞു. ആദ്യം അൻവറിനെ പിന്തുണച്ച മുൻ എംഎൽഎ കാരാട്ട് റസാഖ് പിന്നീടു നിലപാടു മാറ്റി. പി.ടി.എ.റഹീം പ്രതികരണത്തിനു തയാറായിട്ടില്ല. പൊതു പ്ലാറ്റ്ഫോം എന്ന ആശയം ഉയർന്നുവന്നാൽ ഇതിൽ പലരും സഹകരിക്കുമെന്നാണ് സൂചന.

Leave a Reply