ഹിന്ദു പത്രവും, മുഖ്യ മന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റെ, മുഖ്യ മന്ത്രി രാജിവെക്കണം, പി വി അൻവർ 

ദ ഹിന്ദു ദിന പത്രത്തിന്  മുഖ്യ മന്ത്രി നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പി വി അൻവർ. പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ…

ദ ഹിന്ദു ദിന പത്രത്തിന്  മുഖ്യ മന്ത്രി നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പി വി അൻവർ. പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു, മുഖ്യ മന്ത്രി രാജിവെക്കുകയാണ് നല്ലതെന്നും അൻവർ പറഞ്ഞു. പുറത്തുവന്നത് മുഖ്യ മന്ത്രിയും, ഹിന്ദു പത്രവും തമ്മിലെ അഡ്ജസ്റ്റ്മെന്റാണ് പി വി അൻവർ ആരോപിച്ചു.

എന്നാൽ അത്  തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേതല്ലേ, അതുപോലെ മുഖ്യ മന്ത്രിയുടെ മലപ്പുറം പരാമർശവും ബോധ്പ്പൂർവം തന്നെ എന്നാണ് അൻവർ പറയുന്നത്.  ഹിന്ദു പത്രം മുഖ്യമന്ത്രിയുടെ അഭിമുഖ ഓഡിയോ പുറത്ത് വിടണമെന്നും വെല്ലുവിളിക്കുന്നുവെന്നും പിവി അൻവർ പറഞ്ഞു.

ഹിന്ദു പത്രത്തിന്റെ വിശദീകരണം നാടകമാണെന്ന് അൻവർ ആരോപിച്ചു.ആദ്യമായിട്ടാണ് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം എന്ന് പറയുന്നത്. സ്വർണ കള്ളകടത്തിൽ താൻ പറയുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു. അന്വേഷണ സംഘം മൊഴിയെടുക്കാൻ എത്തിയിരുന്നു. മൊഴി നൽകിയില്ല. ഈ നാടകത്തിന് നിൽക്കുന്നില്ലെന്ന് അൻവർ പറഞ്ഞു.

Leave a Reply