പി ആർ ഏജൻസി കാര്യത്തിൽ മുഖ്യ മന്ത്രി ഒന്നും മിണ്ടുന്നില്ല; എന്നാൽ മരുമകനെ മുന്നിറക്കി ഡയലോഗടിയാണ്, വി മുരളീധരൻ 

പി ആർ ഏജൻസിയുടെ വിവാദത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഒന്നും മിണ്ടുന്നില്ല പകരം മരുമകനെ മുൻ നിർത്തി ഡയലോഗടിപ്പിക്കുകയാണന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ.,നമ്മളെക്കാൾ വെത്യസ്തമായ വർത്തരീതിയാണ് മുഖ്യമന്ത്രിയുടെ. അദ്ദേഹം താഴെ…

പി ആർ ഏജൻസിയുടെ വിവാദത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഒന്നും മിണ്ടുന്നില്ല പകരം മരുമകനെ മുൻ നിർത്തി ഡയലോഗടിപ്പിക്കുകയാണന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ.,നമ്മളെക്കാൾ വെത്യസ്തമായ വർത്തരീതിയാണ് മുഖ്യമന്ത്രിയുടെ. അദ്ദേഹം താഴെ നിന്നാണ് മുകളിലേക്ക് വായിക്കുന്നത്. ഇപ്പോൾ സാമൂഹിക ക്ഷേമ പെൻഷൻ നൽകാത്ത സർക്കാർ ആണ് ഇനിയും പി ആർ ഏജൻസിക്ക് പണം നൽകുന്നത്.

കഴിഞ്ഞ 8 വർഷകാലയളവിൽ ഇങ്ങനെ എത്ര തുക ചിലവഴിച്ചുവെന്ന് മുഖ്യ മന്ത്രി വെളിപ്പെടുത്തണമെന്നും വി മുരളീധരൻ പറഞ്ഞു. ശിവശങ്കരന്റെ ശിഷ്യന്മാരാണ് ഓഫീസിൽ ഉള്ളത്. കിങ്കരന്മാരെ കൊണ്ട് വിശദീകരിക്കാതെ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണം. പി വി അൻവർ വിഷയം പഠിച്ചുകൊണ്ട് ഇരിക്കുകയാണ്. ഫോൺ ചോർത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുവാദം നൽകിയിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കരിപ്പൂരിൽ നടന്നാലും തിരുവനന്തപുരത്ത് നടന്നാലും മുഖ്യമന്ത്രിയുടെ ഓഫിസിനു അതിൽ ബന്ധമുണ്ട്. ആ കാര്യം  മുഖ്യമന്ത്രി വിശദീകരിക്കണം. രാജ്യദ്രോഹ കുറ്റം നടക്കുന്നുവെന്ന് പൊതുവേദിയിലും മാധ്യമങ്ങളിലുമല്ല പറയേണ്ടത് , അതിൽ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കണെമെന്ന് വിമുരളീധരൻ  ആവശ്യപ്പെട്ടു.

Leave a Reply