തൃശൂർ പൂരം കലക്കിയത് മുഖ്യ മന്ത്രി പിണറായി വിജയന്റെ അറിവോടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, അതുകൊണ്ട് ജുഡീഷ്ണൽ അന്വേഷണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, എ ഡി ജി പി യെ കീ പോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുക ആണെന്നും വി ഡി സതീശൻ പറയുന്നു. കൂടാതെ ഹിന്ദു പത്രത്തിലെ വാർത്തയിൽ വീണിടുത്തുകിടന്നുരുളുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടത് , അങ്ങനെയെങ്കിൽ പിആർഡി പിരിച്ചുവിടണം. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പ്രധാനചോദ്യങ്ങൾക്കൊന്നും ഉത്തരം ഹ ഹ ഹ അല്ലെന്നും ,വ്യക്തമായ മറുപടി മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശൻ പറയുന്നു.
സെപ്തംബർ 13 ന് ദില്ലിയിൽ പിആർ കൊടുത്ത വിവരങ്ങളും സെപ്തംബർ 21 ന് പത്രസമ്മേളനത്തിൽ പറഞ്ഞതും ഹിന്ദുവിൽ പ്രസീദ്ധീകരിച്ചതും എല്ലാം ഒരേ വിവരങ്ങളാണ്.സംഘ്പരിമാർ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് ആ നരേറ്റീവ് വിതരണം ചെയ്തത് എന്നും വി ഡി സതീശൻ പറഞ്ഞു



