ഹവാല പണം മുക്കി പോലീസ്. പിടികൂടിയത് 7 ലക്ഷം രൂപയുടെ ഹവാല പണം എന്നാൽ അത് കോടതിയിൽ ഹാജരാക്കിയത് വെറും 4 ലക്ഷം രൂപ, ആ പണം പോലീസ് മുക്കിയത് തന്നെ ആരോപണവുമായി നെല്ലിക്കുന്ന് എം എൽ എ ഹൊസ്ദുർഗ് പോലീസിനെതിരെയാണ് ഈ ആരോപണം ഉയർത്തിയിരിക്കുന്നത്.2023 ഓഗസ്റ്റ് 25-നാണ് അണങ്കൂർ ബദരിയ ഹൗസിൽ ബി എം ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ ഹൊസ്ദുർഗ് പൊലീസ് പിടിച്ചെടുത്തിരുന്നു.
എന്നാൽ എഫ്ഐആറിൽ പറയുന്നത്. 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്ന് അറിയില്ലെന്നും എംഎൽഎ പറഞ്ഞു. ഈ കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത് നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചത് എന്നാണ്. അത് തെളിയിക്കാനുള്ള രേഖയും അദ്ദേഹത്തിന്റെ കൈയിലുണ്ട് എന്ന് പറയുന്നു.
ഇപ്പോൾ അദ്ദേഹം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നടത്തുകയാണ്.ഈ സംഭവത്തിൽ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും , പിന്നെ മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുവായിരുന്നു, എന്നാൽ ഇതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് എംഎൽഎ ആരോപിച്ചു



