നടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചു 

നടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചു. മൂന്നു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചോദിക്കലിന് ശേഷമാണ് സിദ്ധിഖിന് വിട്ടയച്ചത്, മാധ്യമങ്ങളോട് യാതൊരു പ്രതികരണവും നടത്താതെയാണ് നടൻ തിരികെപോയത്.…

നടിയെ ബലാത്സംഗം ചെയ്യ്തു എന്ന പരാതിയിൽ നടൻ സിദ്ധിഖിനെ പ്രാഥമിക വിവരശേഖരണത്തിനു ശേഷം വിട്ടയച്ചു. മൂന്നു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചോദിക്കലിന് ശേഷമാണ് സിദ്ധിഖിന് വിട്ടയച്ചത്, മാധ്യമങ്ങളോട് യാതൊരു പ്രതികരണവും നടത്താതെയാണ് നടൻ തിരികെപോയത്. വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം പ്രാഥമികമായ വിവരശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം കന്റോള്മെന്റ്റ് സ്റ്റേഷനിലായിരുന്നു നടനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ നടന്നത്. തിരുവനന്തപുരത്തെ കമ്മീഷ്ണർ ഓഫീസിലാണ് ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയിരുന്നത്. എന്നാൽ ഹാജരാകാൻ നിർദേശിച്ചിരുന്നത് കന്റോള്മെന്റ്റ് സെന്ററിൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തെ സെന്ററിലേക്ക് മാറ്റിയത്.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ സമ്മതം അറിയിച്ചുകൊണ്ട് അന്വേഷണ സംഘത്തിന് നടൻ കത്തയിച്ചിരുന്നു, അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.

Leave a Reply