അൻവർ സഭയിലെത്തിയപ്പോൾ ഡസ്ക്കിൽ അടിച്ചുകൊണ്ടു ചാണ്ടി ഉമ്മൻ സന്തോഷം പ്രകടിപ്പിച്ചു; അൻവറിന്റെ സ്ഥാനം സഭയിൽ പ്രതിപക്ഷ നിരയിൽ തന്നെ 

ആഭ്യന്തര വകുപ്പിനും, മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയ  അൻവറിന്റെ സ്ഥാനം സഭയിൽ പ്രതിപക്ഷ നിരയിൽ തന്നെ. പ്രതിപക്ഷത്തോടെ ചേർന്ന് നാലാം നിരയിലാണ് അൻവർ ഇരിക്കുന്നത്. എകെഎം അഷ്‌റഫിന്  സമീപത്താണ് അൻവർ ഇരിക്കുന്നത്. സഭയിലേക്ക് കടന്നു…

ആഭ്യന്തര വകുപ്പിനും, മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയ  അൻവറിന്റെ സ്ഥാനം സഭയിൽ പ്രതിപക്ഷ നിരയിൽ തന്നെ. പ്രതിപക്ഷത്തോടെ ചേർന്ന് നാലാം നിരയിലാണ് അൻവർ ഇരിക്കുന്നത്. എകെഎം അഷ്‌റഫിന്  സമീപത്താണ് അൻവർ ഇരിക്കുന്നത്. സഭയിലേക്ക് കടന്നു വന്ന അൻവറിനെ ചാണ്ടി ഉമ്മൻ ഡസ്ക്കിൽ കൈകൊണ്ടടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

കൂടാതെ സഭയിലേക്ക് കടന്നെത്തിയ അന്‍വറിനെ മുസ്ലീം ലീഗ് എംഎല്‍എമാര്‍ ഹസ്തദാനം നല്‍കി സ്വീകരിക്കുകയും ചെയ്യ്തു. സഭ ഹാളിലേക്ക് കയറിവന്ന അന്‍വറിനെ ആദ്യം അഭിവാദ്യം ചെയ്തത് മഞ്ഞളാംകുഴി അലിയാണ്. ഇരിപ്പിടത്തിലേക്ക് പോകും മുമ്പ് പഴയ സീറ്റില്‍ ഇരുന്ന പി വി ശ്രീനിജനോട് അന്‍വര്‍ കുശലാന്വേഷണം നടത്തി.

കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അന്‍വര്‍ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച ശേഷമാണ് അന്‍വര്‍ സഭയിലേക്ക് കടന്നെത്തിയത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും.പൊലീസില്‍ വിശ്വാസമില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. പൊലീസില്‍ വിശ്വാസമില്ല, ഗവര്‍ണറെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ ഇന്ന് പറഞ്ഞു

Leave a Reply