മുഖ്യ മന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് പ്രഥമിക അന്വേഷണം ആരംഭിച്ചു. അഭിഭാഷകനായ ബൈജു നോയലാണ് ഇങ്ങനൊരു പരാതി പോലീസ് കമ്മീഷണർക്ക് നൽകിയത്, പരാതിക്കാരന്റെ മൊഴി എടുക്കാന്പോലീസ് വിളിച്ചുവരുത്തി. നോട്ടീസ് നൽകിയാണ് മൊഴി രേഖപ്പെടുത്താൻ വിളിച്ചത്.കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു കോടതിയെ സമീപിച്ചിട്ടുണ്ട്.
നാളെയാണ് ഈ കേസിന്റെ പരിഗണന എന്നും ബൈജു നോയൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുഖ്യ മന്ത്രി കഴിഞ്ഞ ദിവസം നിയമ സഭയിൽ താൻ മലപ്പുറം പരാമർശം നടത്തിയിട്ടില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. ഈ കാര്യത്തെ കുറിച്ച് ഹിന്ദു വിശദമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.
അതുപോലെ പ്രതിച്ഛായ കൂട്ടാന്‍ താൻ പി ആര് ഏജന്‍സിയെ വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.



