പാലക്കാട് നല്ല ഭൂരിപക്ഷത്തോടെ യു ഡി എഫ് വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. പാലക്കാട്ടെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിൽ ഷാഫി പറമ്പിൽ എംപിയെ വേട്ടയാടരുത് രാഹുൽ പറഞ്ഞു. താൻ ഒരു നേതാവിനോടും ഇതുവരെ സീറ്റ് ചോദിച്ചിട്ടില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.പിവി അൻവറിന്റെ സ്ഥാനാര്‍ത്ഥി യുഡിഎഫിന് ഗുണം ചെയ്യു൦ ,കൂടാതെ എൽഡിഎഫിന്റെ വോട്ടുകള്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥി ഭിന്നിപ്പിക്കുമെന്നും രാഹുൽ പറയുന്നു.
പാർട്ടി തന്നോട് പറഞ്ഞപ്രകാരമാണ് താൻ പാലക്കാട് മത്സരിക്കാൻ തീരുമാനിക്കുന്നത്. പാലക്കാട് സി പി എം, ബി ജെ പി യും തമ്മിലുള്ള ഡീലുണ്ട്. ധര്‍മ്മടത്ത് മത്സരിക്കാൻ പറഞ്ഞാല്‍ അതിനും ഞാൻ തയ്യാറാണ്. അതുപോലെ പാര്‍ട്ടി പറയുന്നകാര്യം അനുസരിക്കുന്ന പ്രവര്‍ത്തകനാണ് ഞാൻ. ഷാഫി പറമ്പിൽ തെരെഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മറ്റിയിൽ പോലുമില്ല എന്നും രാഹുൽ പറയുന്നു,
വര്‍ഗീയതയും ,മതേതരത്വവും തമ്മിലാണ് പാലക്കാട്ടെ മത്സരം. സരിൻ തന്റെ പ്രിയ സുഹൃത്താണ് , തന്റെ ഈ പോരാട്ടത്തിൽ സരിൻ ഒപ്പം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ സരിൻ യു ഡി എഫിൽ നിന്നും ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു , ഇത് പ്രതീഷിച്ചില്ല രാഹുൽ പറയുന്നു.



