ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം പരിഗണനയയിലെന്ന് കേന്ദ്രം  ഹൈകോടതിയിൽ 

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം നൽകുന്ന പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ  ഹൈ കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വ‍ർഷങ്ങളിലായി 700 കോടിയിലധികം രൂപ കേരളത്തിന്  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി …

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം നൽകുന്ന പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ  ഹൈ കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വ‍ർഷങ്ങളിലായി 700 കോടിയിലധികം രൂപ കേരളത്തിന്  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി  നൽകിയിട്ടുണ്ട്. എന്നാൽ ഈ മുഴുവൻ തുക സംസ്ഥാനത്തിന്  നൽകിയതാണെന്നും ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവർത്തിച്ചു.

ഇങ്ങനെ നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന്  കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച  പരിഗണിക്കാനായി മാറ്റി.

Leave a Reply