തിരുവനന്തപുരം കോര്‍പ്പറേഷനിലേ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തങ്ങളുടെ തൊഴിൽ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നുഎന്ന് തൊഴിലാളികൾ ആരോപിച്ചു. സിപിഎം കൊടികളുമേന്തി പെട്രോൾ കുപ്പികളുമായി മരത്തിന് മുകളിൽ കയറി നിന്നാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴുക്കുന്നത്.വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയപ്പോള്‍ മാലിന്യ സംസ്കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോര്പ്പറേഷന് തേടിയിരുന്നു.
അതിനായി 320 ഓളം ആളുകൾ സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവ മാലിന്യശേഖരണം നടത്തിവരികയായിരുന്നു. എന്നാൽ ഒരു അറിയിപ്പും കൂടാതെ തങ്ങളെ പിരിച്ചുവിട്ടു എന്നാണ് തൊഴിലാളികളുടെ ആരോപണം. എന്നാൽ തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു തൊഴിലാളികൾ കഴിഞ്ഞ 16 ദിവസമായി കോര്പറേഷന് മുന്നില്‍സമരം നടത്തിവരുകയായിരുന്നു, എന്നാൽ കോര്‍പറേഷനില്‍ നിന്ന് അനുകൂല നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല, അതിന്റെ പേരിലാണ് ഇപ്പോൾ തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴുക്കുന്നത്.



