ശോഭ സുരേന്ദ്രനോട് പിണക്കമേയില്ലെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാർ. പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ മാത്രമാണ് , ഞങ്ങൾ രണ്ടുപേരും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഭാരവാഹികളാണ് കൃഷ്ണകുമാർ പറയുന്നു.ഞങ്ങൾ യുവ മോർച്ച കാലം തൊട്ട് ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് .താൻ ക്ഷണിച്ചിട്ടാണ് ശോഭ ആദ്യമായി പാലക്കാട് മത്സരിച്ചത്. അന്ന് താൻ യുവമോർച്ച ജില്ലാ അധ്യക്ഷനായിരുന്നു,ശോഭ ബിജെപിയുട വനിതാ മുഖമാണ്. കൂടാതെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ശോഭ .
ശോഭ എവിടെ മത്സരിച്ചാലും വോട്ട് കൂടിയിട്ടുണ്ട്. ബിജെപിയുടെ ഏത് പ്രവർത്തകരോട് ചോദിച്ചാലും ശോഭയുടെ പേര് പറയും, അതിൽ എന്താണ് തെറ്റ്? ആരെ നിറുത്തിയാലും പാർട്ടി പിന്തുണക്കും സി കൃഷ്ണകുമാർ പറയുന്നു.പാർട്ടി എന്ത് ആവശ്യപെട്ടാലും താൻ കേൾക്കാൻ ബാധ്യസ്ഥനാണ്, ഇപ്പോൾ എതിര്ഭാഗത്തെ രാഹുൽ ഗാന്ധി മത്സരിച്ചാലും നമ്മൾക്ക് വിഷയമല്ല കാരണം ബി ജെ പി അത്ര ശ്കതമാണ് കൃഷ്ണകുമാർ പറഞ്ഞു



