കന്നിയങ്ക പ്രചാരണത്തിന് തുടക്കം  കുറിക്കാനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; നാളെ നാമനിർദേശ പത്രിക സമർപ്പണം 

കന്നിയങ്ക  പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. വൈകിട്ട്  രാഹുൽ ഗാന്ധിക്കൊപ്പം  പ്രിയങ്ക ഗാന്ധി  മണ്ഡലത്തിലെത്തും. ഇരുവരും മൈസൂരിൽ നിന്ന് റോഡ് മാർഗമാണ്  ബത്തേരിയിൽ എത്തുക.  നാളെയാണ് നാമനിർദ്ദേശ പത്രിക…

കന്നിയങ്ക  പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. വൈകിട്ട്  രാഹുൽ ഗാന്ധിക്കൊപ്പം  പ്രിയങ്ക ഗാന്ധി  മണ്ഡലത്തിലെത്തും. ഇരുവരും മൈസൂരിൽ നിന്ന് റോഡ് മാർഗമാണ്  ബത്തേരിയിൽ എത്തുക.  നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് , ഇരുവരെയും കൂടാതെ  നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം.

കൂടുതൽ  പ്രവർത്തകരെ സംഘടിപ്പിച്ച്  കോൺഗ്രസ്  നാളത്തെ റോഡ് ഷോ വൻവിജയമാകാനുള്ള ഒരുക്കത്തിലാണ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തുമെത്തി.  നൂറുകണക്കിന്  പോസ്റ്ററുകൾ പ്രിയങ്ക ഗാന്ധിയുടെ    ദില്ലിയിൽ പലയിടങ്ങളിലായി  പതിച്ചു.  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചാരണത്തിനായി നിരവധി പ്രവർത്തകരും ഉടൻ വയനാട്ടിലേക്ക് തിരിക്കും.

ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി.ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ,കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍.

Leave a Reply