സൂപ്പർതാരം നയൻതാര അഭിനയിച്ച കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യവീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം

സൂപ്പർതാരം നയൻതാര  അഭിനയിച്ച  കെഎൽഎം  ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യ വീഡിയോക്ക്   സോഷ്യൽ മീഡിയയിൽ  വൻ സ്വീകരണം. ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറാണ് നടി നയൻതാര.…

സൂപ്പർതാരം നയൻതാര  അഭിനയിച്ച  കെഎൽഎം  ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യ വീഡിയോക്ക്   സോഷ്യൽ മീഡിയയിൽ  വൻ സ്വീകരണം. ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറാണ് നടി നയൻതാര. കമ്പനിയുടെ സമഗ്ര ഡിജിറ്റലൈസേഷൻ പ്രമേയമാക്കിയ വീഡിയോ ഇതിനോടകം 79 ലക്ഷത്തോളം ആളുകൾ യൂട്യൂബിൽ കണ്ടുകഴിഞ്ഞു. സൗകര്യപ്രദമായും വേ​ഗത്തിലും ധനകാര്യ സേവനങ്ങൾ ലഭിക്കുന്ന കെഎൽഎം ആപ്പ് ആണ് ഇത്. കെഎൽഎം ആക്സിവയുടെ എല്ലാ ഉല്പനങ്ങളും സേവനങ്ങളും ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.

കമ്പനിയുടെ പ്രധാന സേവനമായ ഗോൾഡ് ലോണിൻ്റെ പ്രോസസിങ്ങും പണ വിനിമയവും തിരിച്ചടവും, ഈ ആപ്പിലൂടെ ചെയ്‌യാം. ഓഫീസ് സമയങ്ങളിൽ മാത്രമായി സേവനങ്ങൾ ചുരുങ്ങുന്നതും ഇനിയുണ്ടാകില്ല. കാരണം ആപ്പിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. അവധി ദിനങ്ങളിലും പ്രവൃത്തി സമയം കഴിഞ്ഞും സേവനം ലഭിക്കും.കൂടുതൽ സുതാര്യമായി വിനിമയം നടക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. വെറും രണ്ട് ടാപ്പിലൂടെ സേവനങ്ങൾ ലഭ്യമാക്കുക എന്ന അർത്ഥത്തിൽ ‘ടാപ് ടാപ് കെഎൽഎം ആപ്പ്’ എന്ന ടാ​ഗ് ലൈനിലാണ് പരസ്യം.

Leave a Reply