സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 85 രൂപാ കൂടി 6360 രൂപയായി. പവൻ 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണവില. സ്വർണ വിലയിലുള്ള വർധന സാധരണക്കാരന് വൻ തിരിച്ചടി ആയിരിക്കുകയാണ്.ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഏപ്രിൽ മാസത്തെ വിപണി മിഴിതുറന്നത്.
കഴിഞ്ഞ മാസം സ്വർണത്തിന്റെ വില 50400 രൂപായിൽ നിന്നാണ് 50880 ലേക്ക് എത്തിയത്. മധ്യേഷ്യയിലെ സംഘര്‍ഷവും യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് വില കൂടാന്‍ കാരണം.
നികുതിയും , പണിക്കൂലിയും കൂട്ടുമ്പോൾ ഇങ്ങനെയാവില്ല സ്വർണവില. മൊത്തത്തിൽ നൽകേണ്ട വിലയിലേക്കെത്തുമ്പോൾ നിരക്ക് കൂടുന്നത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്.