പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.ഓട്ടോറിക്ഷ ഡ്രൈവർ ആണ് ബിജു .ഇന്ന്…

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.ഓട്ടോറിക്ഷ ഡ്രൈവർ ആണ് ബിജു .ഇന്ന് പുലർച്ചെ ഒരു മണിയോടെ ആണ് സംഭവം നടന്നത്.വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത് .

പ്രദേശത് വനപാലകരും പോലീസും എത്തയിട്ടുണ്ട് . പത്തനംതിട്ടയിൽ നിന്നും ശബരിമലയിലേക്കുള്ള പ്രധാന പദ്ധയിൽനിന്നും രണ്ട് കിലോമീറ്റർ മാറി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആണ് തുലാപ്പള്ളി.

Leave a Reply