മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ഏപ്രിൽ 15 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. കെജ്‌രിവാളിനെ തിഹാർ ജയിലിലേക്കാണ് മാറ്റുന്നത്.
കസ്റ്റഡി കാലയളവില്‍ കെജ്രിവാള്‍ വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നല്കിയില്ലെന്നുമാണ് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞത്.ഫോണിന്റെ പാസ്സ്‌വേർഡ് പോലും തന്നിട്ടില്ല ആപ്പിളുമായി സഹകരിച്ചു അത് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ED.മാർച്ച് 21-ന് രാത്രിയായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്തത്.
പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും അന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടുകയായിരുന്നു.