നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു . ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. സോഷ്യൽ മീഡിയയിൽ ആണ് കല്യാണ ക്ഷണക്കത്ത് വൈറലായത്. വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ ദീപക് അഭിനയരംഗത്തെത്തിയത്, തുടർന്ന് നിരവധി ചിതങ്ങളിൽ ദീപക് അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ്, തട്ടത്തിൻ മാരായത് , കുഞ്ഞിരാമായണം തുടങ്ങി നിരവധി സിനിമയിൽ ദീപക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന ചിത്രത്തിലൂടൊണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ മാത്രം അല്ല തമിഴ് സിനിമയിലും പ്രശസ്തയാണ് അപർണ.വിജയ് നായകനായ
ബീസ്റ്റിലൂടെയാണ് അപർണയുടെ തമിഴ് സിനിമയിലേക്ക് ഉള്ള കാൽവെപ്പ്. അപർണ്ണ നായികയായി എത്തിയ 2023 ൽ റിലീസ് ചെയ്ത ‘ഡാഡ’ അപർണ്ണ നായികയായി എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.