കോണ്‍ഗ്രസ് നേതാവും മുൻ MLA യുമായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു

മുൻ എംഎൽഎ ടി. ശരത്ചന്ദ്ര പ്രസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു.നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി.എന്നാൽ താൻ രാജിവെച്ചിട്ടില്ലെന്നും കെപിസിസി നേതൃത്വത്തിനെതിരായ പരാതി അറിയിച്ചതാണെന്നും…

മുൻ എംഎൽഎ ടി. ശരത്ചന്ദ്ര പ്രസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു.നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി.എന്നാൽ താൻ രാജിവെച്ചിട്ടില്ലെന്നും കെപിസിസി നേതൃത്വത്തിനെതിരായ പരാതി അറിയിച്ചതാണെന്നും കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജി സ്വീകരിക്കില്ലെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് നേതൃത്വം നൽകുന്ന വിശദീകരണം.

പദ്മജ വേണുഗോപാലിന് പിന്നാലെ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്.തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് വിവരം.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾ കൂട്ടത്തൊടെ പാർട്ടി വിടുന്നതിൽ നേതൃത്വത്തിന് കടുത്ത ആശങ്കയാണ് ഉളവാക്കുന്നത്.സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസ്സ് വിമുഖത കാണിക്കുന്നു എന്നാരോപിച്ചു എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു.

Leave a Reply