പുഷ്പ 2വിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നടൻ അല്ലു അര്‍ജുന്‍. ‘പുഷ്പ 2 ദ റൂൾ’ ടീസര്‍ ഏപ്രില്‍ 8ന് പുറത്തുവിടും എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘പുഷ്‌പ 2: ദി റൂൾ’. ഇപ്പോഴിതാ ചിത്രത്തിന്റെ വൻ അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.ചിലങ്ക കെട്ടിയ ഒരു കാലിൻറെ ചിത്രം മാത്രമാണ് ടീസർ റിലീസ് പോസ്റ്ററിൽ ഉള്ളത്.
തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോ അല്ലു അര്‍ജ്ജുന് ദേശീയ പുരസ്‌കാരം നല്‍കിയ ചിത്രമാണ് പുഷ്പ.അല്ലു അര്‍ജ്ജുന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ: ദ റൈസ്’.രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് കൂടാതെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായിട്ടാണ് എത്തുന്നുണ്ട്.