ബോക്‌സിങ് താരവും ഒളിംബിക് മെഡൽ ജേതാവുമായ വിജേന്ദര്‍ സിങ് കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേര്‍ന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അദ്ദേഹം ഹരിയാണയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇ കാരണം കൊണ്ടാകാം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്.
മുമ്പ് വിജേന്ദര്‍ സിങ് പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു.
You must be logged in to post a comment Login