കണ്ണൂർ പാനൂരിലെ ബോംബ് സ്‌ഫോടനം, പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു

കണ്ണൂർ പാനൂരിലെ ബോംബ് സ്‌ഫോടനം, പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു ഒരാളുടെ നില ഗുരുതരം. പാനൂർ കൈവേലിക്കൽ സ്വദേഷി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലർച്ചെ ഒരു…

കണ്ണൂർ പാനൂരിലെ ബോംബ് സ്‌ഫോടനം, പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു ഒരാളുടെ നില ഗുരുതരം.
പാനൂർ കൈവേലിക്കൽ സ്വദേഷി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്. വീടിന്റെ ടെറസിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഷെറിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തി പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Leave a Reply